Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Visit

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി; റെ​ഡ് കാ​ർ​ഡ് ഉ​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യേ​യും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കാ​യി​ക​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഏ​ത് ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ക​രാ​റു​ണ്ടാ​ക്കാ​ൻ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രും. താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചാ​ണോ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ക​മ്പ​നി​യു​ടെ വി​പ​ണി​മൂ​ല്യം, സാ​മ്പ​ത്തി​ക ശേ​ഷി, ഫ​ണ്ടി​ന്‍റെ ഉ​റ​വി​ടം എ​ന്നി​വ പ​രി​ശോ​ധി​ച്ചി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജി​എ​സ്ടി വെ​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.സ​ർ​ക്കാ​ർ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ശേ​ഷം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഏ​ഴു​മാ​സ​ത്തോ​ളം തു​ട​ർ​ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​രി​ന് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നാ​സ്ഥ​യി​ൽ ധ​ന​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​മാ​യ എ​ഫ്സി​ആ​ർ​എ​യു​ടെ ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്പോ​ൺ​സ​ർ ന​ൽ​കി​യ തു​ക, ഫ​ണ്ടി​ന്‍റെ ഉ​റ​വി​ടം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​ൽ പ​രി​ശോ​ധി​ക്കും.

ആ​ദ്യം സം​സ്ഥാ​ന ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ ഘ​ട്ട​മു​ണ്ടെ​ങ്കി​ൽ വി​ഷ​യം അ​വ​ർ​ക്കു കൈ​മാ​റു​ക​യും ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ നി​ര​വ​ധി പ്ര​സ്താ​വ​ന​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ല​ഭി​ച്ച റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തെ പൂ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ നീ​ങ്ങു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം നി​യ​മാ​നു​സൃ​ത​മാ​യ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up